26 April 2024 Friday

എടപ്പാൾ ദാറുൽ ഹിദായ സ്കൂളിലെ യുകെജി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു:മാതാവിന് ഗുരുതര പരിക്ക്

ckmnews

എടപ്പാൾ ദാറുൽ ഹിദായ സ്കൂളിലെ യുകെജി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു:മാതാവിന് ഗുരുതര പരിക്ക് 


എടപ്പാൾ ദാറുൽ ഹിദായ സ്കൂൾ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു.ദാറുൽ ഹിദായ അധ്യാപികയായ മാതാവ് മുബീനയൊടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കാറിടിക്കുകയായിരുന്നു .ദാറുൽ ഹിദായ സ്കൂളിൽ യുകെജി വിദ്യാർത്ഥിയായ ഫാത്തിമ്മ സഹ്റയാണ് മരിച്ചത്‌ മലാപ്പറമ്പ് എം ഇ എസ് മെഡിക്കൽ കോളേജിന് അടുത്ത് വെച്ചാണ് അപകടം.ഗുരുതര പരുക്കേറ്റ മകൾ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.ഉമ്മ മുബീന ആശുപത്രിയിൽ ചികിത്സയിലാണ്.