26 April 2024 Friday

നടുവട്ടത്ത് കിണറ്റില്‍ വീണ മൂര്‍ഖന് കൈപ്പുറം അബ്ബാസ് രക്ഷകനായി

ckmnews

എടപ്പാള്‍:നടുവട്ടത്ത് കിണറ്റിൽ വീണ മൂർഖനെ കൈപ്പുറം അബ്ബാസ് എത്തി രക്ഷപ്പെടുത്തി.നടുവട്ടം പിലാക്കൽ ജുമാ മസ്ജിദിനു സമീപമുള്ള അബൂബക്കറിന്റെ വീട്ടിലെ കിണറ്റിലാണ് വ്യാഴാഴ്ച രാവിലെ കിണറ്റിൽ വീണ ഓല എടുക്കുന്നതിനിടെ വീട്ടുകാര്‍ മൂര്‍ഖനെ കണ്ടത്.തുടര്‍ന്ന് കൈപ്പുറം അബ്ബാസിനെ വിവരം അറിയിക്കുകയായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ അബ്ബാസെത്തി  കിണറ്റിലിറങ്ങി മൂര്‍ഖനെ സുരക്ഷിതമായി കരക്ക് കയറ്റി.കനത്ത ചൂടില്‍ ദാഹജലം തേടി വന്യ മൃഗങ്ങളും ഇഴജന്തുക്കളും ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്നതും അപകടത്തില്‍ പെടുന്നതും പതിവായിട്ടുണ്ട്