26 April 2024 Friday

സിപിഐ എം നിര്‍മ്മിച്ച് നല്‍കുന്ന സ്നേഹവീടിന്റെ താക്കോല്‍ കൈമാറി

ckmnews

സി പി ഐ (എം) നിർമിച്ച സ്നേഹ വീടിന്റെ താക്കോൽ കൈമാറി.


പെരുമ്പിലാവ്:സി.പി.ഐ (എം) കടവല്ലൂർ നോർക്ക് കമ്മറ്റി നിർമിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽ കൈമാറി.വട്ടമാവ് പടിഞ്ഞാക്കര കുഞ്ഞമ്മക്ക് നിർമിച്ച് നൽകിയ സ്നേഹ  വീടിന്റെ താക്കോൽ സിപിഐ (എം) കേന്ദ്രകമ്മറ്റിയംഗം  കെ. രാധാകൃഷ്ണൻ കൈമാറി,

സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗം ഡോ.പി.കെ ബിജു അദ്ധ്യക്ഷനായ ചടങ്ങിൽ കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് യു.പി.ശോഭന, സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയറ്റ് അംഗം ബാബു എം പാലിശ്ശേരി, ജില്ലാ കമ്മിറ്റിയംഗം ടി.കെ.വാസു, ഏരിയാ സെക്രട്ടറി എം എൻ സത്യൻ, എം ബാലാജി, കെ.ബി ജയൻ, എൽ.സി സെക്രട്ടറി പി.കെ രാജേന്ദ്രൻ, കൊച്ചനിയൻ, എം.എം നൗഷാദ്, വിശ്വംഭരൻ, കടവല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രഭാത് മുല്ലപ്പിള്ളി, രാജൻ, ഗിരിജ തുടങ്ങിയവർ  പങ്കെടുത്തു.