26 April 2024 Friday

കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പെരുമ്പിലാവ് ആരോഗ്യകേന്ദ്രം പാലിയേറ്റീവ് ഓണക്കിറ്റ് വിതരണം ചെയ്തു

ckmnews

*കടവല്ലൂർ ഗ്രാമപഞ്ചായത്ത് പെരുമ്പിലാവ് പ്രാഥമിക ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് ഓണക്കിറ്റ് വിതരണം ചെയ്തു*


പെരുമ്പിലാവ്:കടവല്ലൂർ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് പരിചരണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള നൂറ് കുടുംബങ്ങൾക്ക്   ഓണക്കിറ്റ് വിതരണം നടത്തി.കടവല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന കിറ്റ് വിതരണം കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  യു.പി ശോഭന  നിർവഹിച്ചു, ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജിമോൾ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷബീർ,  ശിവരാമൻ,  

ജമാൽ കോട്ടോൽ,  ഷീല,  ഗിരിജ,  സുഹറ, മേരി ജിജി,

 പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി. ആർ ഉണ്ണികൃഷ്ണൻ, പാലിയേറ്റീവ് നേഴ്സ്   ഷെറി കെ, ജോൺസൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ ഓരോ വാർഡിലും നൽകിയിട്ടുള്ള സമയക്രമം അനുസരിച്ച് ബന്ധപ്പെട്ട ആളുകൾക്ക്  കിറ്റ് വിതരണം പൂർത്തീകരിച്ചു . കിറ്റ് വിതരണത്തിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  രഞ്ജിത്ത്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്  സഫ്ന, ആശാവർക്കർമാർ എന്നിവർ  നേതൃത്വം നൽകി.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റോബിൻസൺ സ്വാഗതവും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സീനത്ത് നന്ദിയും പറഞ്ഞു.