26 April 2024 Friday

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല:കുറ്റിപ്പുറം മിനി പമ്പയില്‍ ഭക്ഷണം പാചകം ചെയ്യാൻ ബസ്സ്റ്റോപ്പ്

ckmnews

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല:കുറ്റിപ്പുറം മിനി പമ്പയില്‍ ഭക്ഷണം പാചകം ചെയ്യാൻ ബസ്സ്റ്റോപ്പ്


എടപ്പാള്‍ : പ്രതിദിനം നൂറുകണക്കിന് ശബരിമല തീര്‍ത്ഥ യാത്രികരെത്തുന്ന

മിനിപമ്പയില്‍ വിശ്രമിക്കാനെത്തുന്ന ശബരിമല തീര്‍ത്ഥ യാത്രികര്‍ അനുഭവിക്കുന്നത് കടുത്ത ദുരിതങ്ങള്‍.തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാനും ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും വിശ്രമിക്കാനും കാര്യമായ ഒരു സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ലെന്നാണ് പരാതികൾ ഉയരുന്നത്.മിനി പമ്പയിൽ എത്തുന്നത് കൂടുതലും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരാണ്.ആറുവരിപ്പാതാ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇവിടെ വിരിവെക്കാന്‍ നിര്‍മ്മിച്ച ഏതാനും ഷെഡ്ഡുകള്‍ പൊടി നിറഞ്ഞ അവസ്ഥയിലാണ് .ആ ഷെഡ്ഡുകളിലാണ് അയ്യപ്പൻമാർ ഭക്ഷണം കഴിക്കുന്നതും വിരിവെക്കുന്നതും.സ്ഥല പരിമിതി മൂലം മിനി പമ്പയിലെ ബസ് വെയ്റ്റിംഗ് ഷെഡും തീര്‍ത്ഥാടകര്‍ വിശ്രമത്തിനും ഭക്ഷണം പാചകം ചെയ്യുന്നതിനും ഉപയോഗിക്കുകയാണ്.മിനിപമ്പയിലെ പുഴക്കടവുകളില്‍ രാത്രിയില്‍ ആവശ്യത്തിന് വെളിച്ചമില്ല, അഗ്നിശമന സേനയുടെ ഷെഡിൽ ഒരു ലൈറ്റ് പോലും ഇല്ലാത്ത അവസ്ഥയാണ്.പുഴയിലിറങ്ങി കുളിക്കാത്തവര്‍ക്ക് ഷവർ ബാത്ത് ഉണ്ടെങ്കിലും ഇവിടെ വെള്ളം ഒഴിഞ്ഞ് പോകാതെ 

കെട്ടി നിൽക്കുന്ന അവസ്ഥയാണ്.ആരോഗ്യ വകുപ്പിൻ്റെ സ്റ്റാൾ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും അവിടെ ഉദ്യോഗസ്ഥരൊന്നും ഇല്ലെന്നും പരാതികളുയരുന്നുണ്ട്.അപകടങ്ങള്‍ പതിവായ ഇവിടെ

ഒരു ഗാർഡിനെ പോലും ഗതാഗത നിയന്ത്രനത്തിന്  നിയോഗിച്ചിട്ടില്ലെന്നും പരാതിയുണ്ട്