26 April 2024 Friday

അഖില ഭാരത അയ്യപ്പസേവാസംഘം ജില്ലാ കമ്മറ്റി കുറ്റിപ്പുറം കെ.ടി .ഡി .സി യിൽ നടന്നു

ckmnews

അഖില ഭാരത അയ്യപ്പസേവാസംഘം ജില്ലാ കമ്മറ്റി കുറ്റിപ്പുറം കെ.ടി .ഡി .സി യിൽ നടന്നു


കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പസേവാസംഘം മലപ്പുറം ജില്ലാ കമ്മറ്റി കുറ്റിപ്പുറം കെ.ടി .ഡി .സി യിൽ നടന്നു.ചടങ്ങിൽ കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു.അയ്യപ്പസേവാസംഘം ജില്ലാ വൈസ് പ്രസിഡൻറ് ബാലൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. സേവാ സംഘം കേന്ദ്ര കമ്മറ്റി മെമ്പറും ജില്ലാ സെക്രട്ടറിയുമായ വി.വി.മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്തു.സേവാ സംഘം ജില്ലാ ജോയൻ്റ് സെക്രട്ടറി പ്രകാശൻ തവനൂർ നന്ദിയും പറഞ്ഞു.മുൻ കേന്ദ്ര കമ്മറ്റി മെമ്പർമാരായ ഡോ.സർ ,കെ.വി.കൃഷ്ണൻ, ടി. കൃഷ്ണൻ നായർ,സ്റ്റേറ്റ് പൊതുയോഗം അം ഗങ്ങളായ പി.ഗോപ, കെ.ജി. രാധാകൃഷ്ണൻ,മിനി പമ്പ ശാഖാ പ്രസിഡൻറ് സനിൽ മങ്ങാട്ടിൽ, ജില്ലാ കമ്മറ്റി മെമ്പർമാരായ ബാലചന്ദ്രൻ മുല്ലപ്പുള്ളി,ചന്ദ്രൻ തട്ടകത്ത്, പ്രവീൺ ഉപ്പട, ശ്രീകാന്ത് കൊടായ്ക്കൽ കാലടിത്തറ, ഉണ്ണി കൂരട, സുന്ദരൻ കോക്കൂർ,ഭാസ്ക്കരൻ  കരിങ്കപ്പാറ, അയ്യപ്പു ഗുരുസ്വാമി എന്നിവർ പ്രസംഗിച്ചു.മിനി പമ്പയിൽ അന്നദാനം നടത്തുന്നത് സംബന്ധിച്ച് വിപുലമായ യോഗം പതിനാറിന് ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് മിനി പമ്പയിൽ ചേരാനും യോഗത്തിൽ ധാരണയായി.വൃശ്ചികം ഒന്നിന് മുമ്പായി അയ്യപ്പൻമാർക്ക് വിരിവെക്കാനുള്ള സൗകര്യവും വാഹന പാർക്കിങ്ങിനും മുൻ വർഷങ്ങളിലെപ്പോലെ കുടിവെള്ള സൗകര്യവും,മിനി പമ്പയിലെത്തുന്ന തീർത്ഥാടകർക്ക് ഇൻഷുറൻസ് കവറേജും,രാത്രിയിൽ കൂടുതൽ ലൈറ്റുകളുടെ സംവിധാനവും പുഴയിൽ കുളിക്കുന്നവരെ ശ്രദ്ധിക്കുന്നതിന് വേണ്ടി കൂടുതൽ മുങ്ങൽ വിദഗ്ദരേയും ഒപ്പം തന്നെ റോഡിൽ വളണ്ടിയർമാരായി കൂടുതൽ പേരെ നിർത്തി.ഈ വർഷത്തെ ശബരിമല തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ബന്ധപ്പെട്ട അധികാരികൾ ചെയ്ത് തരണമെന്നും അയ്യപ്പസേവാ സംഘം ജില്ലാ കമ്മറ്റി യോഗത്തിൽ ആവശ്യപ്പെട്ടു.