26 April 2024 Friday

കെ എസ് ടി എ വട്ടം കുളം ബ്രാഞ്ച് സമ്മേളനം ജി ജെ ബി സ്കൂളിൽ നടന്നു

ckmnews

കെ എസ് ടി എ വട്ടം കുളം ബ്രാഞ്ച് സമ്മേളനം ജി ജെ ബി സ്കൂളിൽ നടന്നു


എടപ്പാൾ: കേരള സ്കൂൾ ടീച്ചേഴ്സ് മുപ്പത്തിരണ്ടാമത് വട്ടം കുളം ബ്രാഞ്ച് സമ്മേളനം ജി ജെ ബി സ്കൂളിൽ നടന്നു. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. കേരളീയ വിദ്യാർഥി സമൂഹത്തെ മികവിൻ്റെ പാതയിൽ ആധുനികതയിലേക്ക് നയിക്കാൻ കെ എസ് ടി എ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എടപ്പാൾ ഉപജില്ലാ സെക്രട്ടറി കെ എം സുരേഷ് ബാബു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ കെ ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി വി കെ നൗഫൽ സ്വാഗതം പറഞ്ഞു. വനിതാ സമ്മേളനം സുബീന ടീച്ചർ ഉദ്ഘാടനം ചെയ്തു.ടി മനോജ്, കെ ഷാനി ബ, ജിജി, പ്രിയ'പി സി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ - പ്രസിഡൻ്റ് - കെ ബാബു, സെക്രട്ടറി - വി കെ നൗഫൽ, ട്രഷറർ - ജിജി .കെ