26 April 2024 Friday

പുന്നയൂര്‍ക്കുളം കച്ചേരിപ്പടി തൃക്കണമുക്ക് മഹാദേവക്ഷേത്രത്തില്‍ മോഷണം

ckmnews



പുന്നയൂര്‍ക്കുളം : പുന്നയൂര്‍ക്കുളം കച്ചേരിപ്പടി തൃക്കണമുക്ക് മഹാദേവക്ഷേത്രത്തില്‍ മോഷണം. 5000 രൂപയോളം നഷ്ടപ്പെട്ടു. രാവിലെ 6 മണിയ്ക്ക് ക്ഷേത്ര പരിസരം വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് ഓഫീസിലെ അലമാര തുറന്നു കിടക്കുന്നത് കണ്ടത്. ഭണ്ഡാരവും പൊളിച്ചിട്ടുണ്ട്. തുടര്‍ന്ന് ദേവസ്വം പ്രസിഡണ്ടിനെ വിവരമറിയിച്ചു. ക്ഷേത്രം ഭാരവാഹികള്‍ വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.വടക്കേക്കാട് എസ് എച്ച് ഒ അമൃതരംഗന്‍, ‘ എസ് ഐ സുജിത്ത് ആര്‍ പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആറ് മാസം മുമ്പും ക്ഷേത്രത്തില്‍ മോഷണശ്രമം നടന്നിരുന്നു.