26 April 2024 Friday

നാട്ടുകൂട്ടം പൗരസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ യുവ ഡോക്ടര്‍മാരെ ആദരിച്ചു

ckmnews


എടപ്പാൾ: ഉദിനിക്കര നാട്ടുകൂട്ടം പൗരസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ യുവ ഡോക്ടര്‍മാരെ ആദരിച്ചു. ഡോക്ടർ ആദർശ്,ഡോക്ടർ മഷ്ഹൂഖ് ബിൻ അസീസ്,ഡോക്ടർ സംഗീത് ശ്രീനിവാസന്‍ എന്നിവരെയാണ് ആദരിച്ചത്.ചടങ്ങ്  പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.യു എം ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി പി മോഹൻ ദാസ്,കെ കുമാരൻ തുടങ്ങിയവർ സംസാരിച്ചു.