26 April 2024 Friday

ഫുട്ബോൾ മാമാങ്കം സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു

ckmnews


എടപ്പാൾ: സ്കൈ ബ്ലൂ  

സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ  മത്സരത്തിനു മുന്നോടിയായി സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു. എടപ്പാൾ  റിച്ചി റിച്ച്  ഹാളിൽ നടന്ന പരിപാടി വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  മജീദ് കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി യു പി പുരുഷോത്തമൻ  അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്സലാം തിരുത്തി, എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ,  

 അഡ്വക്കേറ്റ് എം ബി   ഫൈസൽ, എ എം രോഹിത്, എം നടരാജൻ, പ്രഭാകരൻ നടുവട്ടം, ഇ പ്രകാശ്, ഇബ്രാഹിം മൂതൂർ, ഹമീദ് തുടങ്ങിയവർ സംസാരിച്ചു. ഡിസംബർ 21 മുതൽ പൂക്കരത്തറ ദാറുൽ ഹിദായ  ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് 

മത്സരം സംഘടിപ്പിക്കുന്നത്. നൗഫൽ തണ്ടിലം പരിപാടിക്ക് സ്വാഗതം പറഞ്ഞു.