26 April 2024 Friday

അക്കിത്തം സാഹിത്യോത്സവം 2022:അനുസ്മരണ പ്രഭാഷണം നടത്തി

ckmnews

അക്കിത്തം സാഹിത്യോത്സവം 2022:അനുസ്മരണ പ്രഭാഷണം നടത്തി


എടപ്പാൾ : അക്കിത്തം സാഹിത്യോത്സവം 2022 രണ്ടാം സെഷനിൽ അദ്ധ്യക്ഷൻ ഡോ.ചാത്തനാത്ത് അച്യുതനുണ്ണി അക്കിത്തത്തെ അനുസ്മരിച്ചു കൊണ്ട് ആമുഖ പ്രഭാഷണം നടത്തി."ആധുനികത തെലുങ്ക് കവിതയിൽ" എന്ന വിഷയത്തിൽ 

ഡോ.തിരുപ്പതി റാവു  പ്രബന്ധം അവതരിപ്പിച്ചു."അക്കിത്തം കവിതകൾ ഹിന്ദിയിൽ" എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.ആർസു പ്രസംഗിച്ചു. നാടോടി പാരമ്പര്യവും ക്ലാസിക്കൽ മികവും സംസ്ക്യതത്തിൽ അഗാധ പാണ്ടിത്യമുള്ള കവിയായാണ് അക്കിത്തം എന്നും ഡോ.ആർസു അഭിപ്രായപ്പെട്ടു.വള്ളത്തോൾ വിദ്യാപീഠം വൈസ് പ്രസിഡൻ്റ് എസ്.കെ. വസന്തൻ ,കെ.ദിലീപ്കുമാർ, നന്ദൻ,തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

തുടർന്ന്  ആര്യ ശങ്കർ അക്കിത്തം കവിത "പരമ ദുഃഖം" കാവ്യാലാപനം നടത്തി.കൃഷ്ണപ്രിയ കക്കാട്,

വള്ളത്തോൾ കോളേജിലെ  വിദ്യാർത്ഥികൾ അവതരിപ്പിച്ച ന്യത്തശില്പങ്ങളും അരങ്ങേറി.