26 April 2024 Friday

പൊന്നാനിയിലെ ജങ്കാർ സർവ്വീസ് കേരള സർക്കാർ ഏറ്റെടുക്കണം:ടി.കെ.അഷറഫ്

ckmnews

പൊന്നാനിയിലെ ജങ്കാർ സർവ്വീസ് കേരള സർക്കാർ ഏറ്റെടുക്കണം:ടി.കെ.അഷറഫ്


പൊന്നാനി : മലപ്പുറം ജില്ലയിലെ തീരപ്രദേശത്തെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ പൊന്നാനിയിലെ ജങ്കാർ സർവ്വീസ് കേരള സർക്കാർ ഏറ്റെടുത്ത് ജനങ്ങുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ആവശ്യപ്പെട്ടു.ചാർജ് വർദ്ധനയുടെയും മറ്റും പേര് പറഞ്ഞ് നഗരസഭ കരാറുകാരുമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്ന്  ജങ്കാർ സർവ്വീസ് ഇടക്കിടെ മുടങ്ങുന്നതിന് ശാശ്വത പരിഹാരത്തിന് സർക്കാർ തന്നെ ഏറ്റെടുക്കണം.ജങ്കാർ യാത്ര നിലച്ചിട്ട് ദിവസങ്ങളായിട്ടും നഗരസഭ ഉണർന്ന് പ്രവർത്തിക്കുന്നില്ല. ജില്ലയിലെ തീരപ്രദേശത്തെ വിദ്യാർത്ഥികൾക്കും,ജീവനക്കാർക്കും,മൽസ്യതൊഴിലാളികൾക്കും, വിനോദ സഞ്ചാരികൾക്കും വർഷങ്ങളായി യാത്രാകുരുക്കില്ലാതെ തിരക്ക് കുറഞ്ഞ സുഖമമായ പാതയായി മാറിയ പൊന്നാനി-പടിഞ്ഞാറക്കര ജങ്കാർ സർവ്വീസ് ഒഴിച്ചുകൂടാനാകാത്തതായി മാറിയിട്ടുണ്ടെന്നും ടി.കെ.അഷറഫ് ചുണ്ടികാട്ടി.സർക്കാരോ, നഗരസഭയോ, പുറത്തൂർ പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയോ കേരള ഷിപ്പിംഗ് ഇൻലന്റ് നാവിഗേഷൻ കോർപ്പറേഷനുമായി ബന്ധപ്പെട്ട് പുതിയ ജങ്കാർ കൊണ്ടുവരാനുള്ള അടിയന്തര നടപടി സ്വീകരിക്കുവാൻ എം.എൽ.എ യോടും നഗരസഭ ചെയർമാനോടും ടി.കെ.അഷറഫ് ആവശ്യപ്പെട്ടു.നിലവിൽ സർക്കാർ സഹായത്തോടെ ആലപ്പുഴ ജില്ലയിലെ പെരുമ്പളം പഞ്ചായത്തിലും, തൃശൂർ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കൊടുങ്ങല്ലൂരിലും സ്വന്തമായി ജങ്കാർ സർവ്വീസ് നടക്കുന്നുണ്ട്. ഇത് പരിശോധിച്ച് നഗരസഭ പൊന്നാനിക്ക് ഗുണകരമായത് നടപ്പിലാക്കാൻ മുൻകൈ എടുക്കണം.