26 April 2024 Friday

ജല ജീവൻ മിഷൻ: ജല ഗുണനിലവാര ബോധവൽക്കരണ ക്ലാസ്സും വോളന്റിയർ പരിശീലനവും സംഘടിപ്പിച്ചു

ckmnews


എടപ്പാൾ: ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നിർവഹണ സഹായ ഏജൻസി (KARD)യുടെ നേതൃത്വത്തിൽ വട്ടംകുളം ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളെ 6 ക്ലസ്റ്ററുകളാക്കി ജല ഗുണനിലവാര ബോധവൽക്കരണ ക്ലാസ്സും വോളന്റിയർ പരിശീലനവും  സംഘടിപ്പിച്ചു. ശുകപുരം ജി എൽ പി എസിൽ വച്ചു നടന്ന പരിപാടി വട്ടംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്‌ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇബ്രാഹിം മൂതൂർ അദ്ധ്യക്ഷത വഹിച്ചു.റിസോഴ്സ് പേഴ്സൺ മഞ്ജിമ ജല ഗുണനിലവാരത്തിന്റെ ആവശ്യകതയെക്കുറിച്ചും, ശുദ്ധമായ ജലത്തിന്റെ സ്വീകാര്യമായ പരിധിയെക്കുറിച്ചും വിശദീകരിച്ചു.വാർഡ് മെമ്പർ സുഹൈല അഫീഫ്, നിർവഹണ സഹായ ഏജൻസി കോർഡിനേറ്റേഴ്‌സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി 6 കേന്ദ്രങ്ങളിലായാണ് ജല ഗുണനിലവാരപരിശോധന  സംഘടിപ്പിച്ചത്. ഓരോ വാർഡിൽ നിന്നും  വാർഡ് മെമ്പർ,ആശ പ്രവർത്തകർ, അംഗനവാടി അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത്‌ നിവാസികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.