26 April 2024 Friday

അയിലക്കാട് കോട്ടമുക്ക് പതിനേഴാം വാർഡിൽ കുട്ടികൾക്ക് തെരുവ് നായയുടെ ആക്രമണം:ഗുരുതര പരിക്ക്

ckmnews

അയിലക്കാട് കോട്ടമുക്ക് പതിനേഴാം വാർഡിൽ കുട്ടികൾക്ക് തെരുവ് നായയുടെ ആക്രമണം:ഗുരുതര പരിക്ക്


എടപ്പാൾ:അയിലക്കാട് കോട്ടമുക്ക് പതിനേഴാം വാർഡിൽ കുട്ടികൾക്ക് തെരുവ് നായയുടെ ആക്രമണം.അയിലക്കാട് കോട്ടമുക്കിൽ താമസിക്കുന്ന പുളിക്കത്തറ അരവിന്ദന്റെ മക്കളായ അബിൻ അരവിന്ദ് (20)അനന്ത (15) എന്നിവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ബുധനാഴ്ച വൈകിയിട്ട്  ആറുമണിയോട് കൂടി വീടിനു വശത്ത് ഇരിക്കുകയായിരുന്ന അബിൻ അരവിന്ദിനെയാണ്  പുറത്തുനിന്നും ഓടി വന്ന നായ ആക്രമിച്ചത്. കണ്ണിന് കാഴ്ചയില്ലാത്ത ചേട്ടന്റെ നിലവിളി കേട്ട് ഓടിവന്ന അനിയത്തി അനന്തക്ക് ചേട്ടനെ രക്ഷിക്കുന്നതിനിടെയാണ്  ക്രൂരമായി കടിച്ചുപറിച്ചത്.ഗുരുതര പരുക്കുകളോടെ രണ്ടുപേരെയും പൊന്നാനി ഗവൺമെന്റ് ഹോസ്പിറ്റൽ എത്തിച്ചു അവിടെ നിന്ന് ഇഞ്ചക്ഷൻ എടുത്തു തുടർ ചികിത്സക്കായി തിരൂർ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി നൂറോളം തെരുവ് നായകളാണ് കോട്ടമുക്ക് ഭാഗത്ത് മാത്രം ഉള്ളതെന്ന് നാട്ടുകാർ പറയുന്നു