26 April 2024 Friday

കല്ലുംപുറം കവുക്കോട് കാണാതായ മധ്യവയസ്‌കൻ്റെ മൃതദേഹം കവുക്കോട് തോടിൽ നിന്നും കണ്ടടുത്തു

ckmnews

പെരുമ്പിലാവ്: കഴിഞ്ഞ ദിവസം കാണാതായ മധ്യവയസ്‌കൻ്റെ മൃതദേഹം കവുക്കോട് തോടിൽ നിന്നും കണ്ടടുത്തു. കല്ലുംപുറം സ്വദേശി കിടങ്ങത്ത് വീട്ടിൽ അബ്രഹാമിന്റെ മകൻ  സോജൻ്റെ (54) മൃതദേഹമാണ് കണ്ടടുത്തത്. കഴിഞ്ഞ ദിവസം  രാത്രി മുതലാണ് ഇയാളെ കാണാതായത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെങ്കിലും  കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച രാവിലെ  സമീപത്തെ ഷോപ്പ് തുറക്കാനെത്തിയവരാണ് തോടിന് സമീപത്ത് ചെരുപ്പും മൊബൈൽഫോണും  കണ്ടത്. തുടർന്ന് കുന്നംകുളം പോലീസിൽ വിവരമറിയിച്ചതോടെ ജൂനിയർ എസ് ഐ നിധിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ബി വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേനാ സംഘവും സ്ഥലത്തെത്തി  നടത്തിയ തിരച്ചിലാണ്  മൃതദേഹം കണ്ടടുത്തത്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും