26 April 2024 Friday

എടപ്പാൾ പഴയ ബ്ലോക്കിൽ ഓണച്ചന്ത ആരംഭിച്ചു

ckmnews

എടപ്പാൾ: കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറികളും  ഉത്പന്നങ്ങളുമായി എടപ്പാൾ പഴയ ബ്ലോക്കിൽ ഓണച്ചന്ത ആരംഭിച്ചു. കർഷക സംഘം എടപ്പാൾ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ വനിത സഹകരണ സംഘത്തിന്റെ സഹകരണത്തോടെയാണ് പരിപാടി.  പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്‌  സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കർഷക സംഘം എടപ്പാൾ മേഖല കമ്മിറ്റി പ്രസിഡന്റ് ധനരാജ് അധ്യക്ഷത വഹിച്ചു.ഓണചന്തയുടെ ആദ്യവില്പന എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ നിർവ്വഹിച്ചു.ചടങ്ങിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ, പി പി ബിജോയ്‌, പി വി നളിനി, ക്ഷമ റഫീക്ക്, കെ വേലായുധൻ, സി പി മണി,കെ ശ്രീജേഷ്, എം കെ എം ഗഫൂർ,പി വി ലീല തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.