26 April 2024 Friday

പൂക്കരത്തറ ഡി.എച്ച്.ഒ.എച്ച് എസ് എസിലെ വിദ്യാർത്ഥി ജെ ആർ സി കേഡറ്റുകർ യുദ്ധവിരുദ്ധ ദിനം ആചരിച്ചു

ckmnews

പൂക്കരത്തറ  ഡി.എച്ച്.ഒ.എച്ച് എസ് എസിലെ  വിദ്യാർത്ഥി  ജെ ആർ സി കേഡറ്റുകർ

യുദ്ധവിരുദ്ധ ദിനം ആചരിച്ചു


ചങ്ങരംകുളം:ഹിരോഷിമ -നാഗസാക്കി ദിനത്തോടനുബന്ധിച്ച്  സഡാക്കൊ കൊക്കിൻ്റെ മാതൃകയിൽ അണി നിരന്ന് പൂക്കരത്തറ  ഡി.എച്ച്.ഒ.എച്ച് എസ് എസിലെ  വിദ്യാർത്ഥി  ജെ ആർ സി കേഡറ്റുകർ യൂണിറ്റിന്റെ അഭിമുഖ്യത്തിൽ  യുദ്ധ വിരുദ്ധ ദിനം ആചരിച്ചു.യുദ്ധത്തിൻ്റെ ഭീകരത രാജ്യത്തിൻ്റെ മാനവ സാമ്പത്തിക ശേഷിയെ മുഴുവനായും നശിപ്പിക്കുന്നു എന്ന തിരിച്ചറിവ് കുഞ്ഞുമനസ്സുകളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേഡറ്റുകൾ

യുദ്ധ വിരുദ്ധ റാലിയും നടത്തി.പ്രധാനാധ്യാപകൻ വി ഹമീദ് ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ കൗൺസിലർമാരായ എ കെ സൈതലവി , പി ജുനൈദ ,  എം സപ്ന , ഷെരീഖ് , മിനീഷ് പി മാത്യു  ടി എ റഷീദ് ,നജീബ് എന്നിവർ ആശംസകൾ നേർന്നു.ശലഭ മനോജ് ഹംദ മമത തീ ലക്ഷ്മി ആദിത്യ പ്രിയ മുഹമ്മദ് എസ് മുഹമ്മദ് റസൽ യദു കൃഷ്ണൻ  റാലിക്ക് നേതൃത്യം നൽകി