26 April 2024 Friday

രാജ്യതാത്പര്യം സംരക്ഷിക്കുന്നതിന് എല്ലാ മതേതര കക്ഷികളും ജാഗ്രതയോടെ മുന്നോട്ട് വരണം: കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ

ckmnews

രാജ്യതാത്പര്യം സംരക്ഷിക്കുന്നതിന് എല്ലാ മതേതര കക്ഷികളും ജാഗ്രതയോടെ മുന്നോട്ട് വരണം: കാന്തപുരം എ പി  അബൂബക്കർ മുസ്ല്യാർ


എടപ്പാൾ: രാജ്യതാത്പര്യം സംരക്ഷിക്കുന്നതിന് എല്ലാ മത വിശ്വാസികളും മതേതര കക്ഷികളും ജാഗ്രതയോടെ മുന്നോട്ട് വരണമെന്ന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി  അബൂബക്കർ മുസ്ല്യാർ

അഭിപ്രായപ്പെട്ടു.അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷനിൽ സിറാജുദ്ധീൻ ശൈഖ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം - സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു ഫൗണ്ടേഷൻ സ്ഥാപിക്കുന്ന സാംസ്ക്കാരിക കേന്ദ്രത്തിൻ്റെ കട്ടിലവെക്കൽ കർമ്മവും ട്രസ്റ്റിൻ്റെ ഗസ്സാലി അവാർഡ് വിതരണവും കാന്തപുരം നിർവ്വഹിച്ചു.കേന്ദ്ര വഖഫ് ബോർഡ് മെമ്പർ അഡ്വ: ടി ഒ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. ഡോ: കെ ടി  ജലീൽ എം  എൽ എ ,പി ടി അജയ് മോഹൻ,ഷാജി കാളിയത്തേൽ, ഇ പി നവാസ്, കെ വി ഹസൻ പ്രസംഗിച്ചു.  സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ , സയ്യിദ് സീതിക്കോയ തങ്ങൾ ഇ കെ ഹുസൈൻ മുസ്ല്യാർ സയ്യിദ് ഹാശിം തങ്ങൾ , കക്കിടിപ്പുറം സ്വാലിഹ് മുസ്ല്യാർ ,ടി പി മുഹമ്മദലി മുസ്ല്യാർ, എ പി ഷൗഖത്തലിസ ഖാഫി , സി പി ബശീർ ഹാജി. പ്രാർത്ഥന സംഗമത്തിന് നേതൃത്വം നൽകി