26 April 2024 Friday

ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു

ckmnews

ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു


എടപ്പാൾ:ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.എടപ്പാൾ വ്യാപാരഭവനിൽ നടന്ന പരിപാടിയുടെ  ഉദ്ഘാടനം ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം രാമദാസ് നിർവഹിച്ചു.എടപ്പാൾ സബ്‌ ആഫീസ് ഉപസമിതിയംഗങ്ങളായ ഇ.എസ്.സുകുമാരൻ.പി.ഗംഗാധരൻ മാസ്റ്റർ, സബ് ആഫീസ് ജീവനക്കാരായ എം.അജയഘോഷ്,കെ.പി.സുരേഷ്, പി.എ.അക്ഷയ്, ഷംജിത.വി.വി, ജസീറ.കെ.എസ് എന്നിവർ സംസാരിച്ചു.