26 April 2024 Friday

പഴഞ്ഞി ഐനൂരിൽ പാടത്ത് കളിക്കുന്നതിനിടെ തോട്ടിലേക്ക് വീണ് വിദ്യാർത്ഥി മരിച്ചു

ckmnews

പഴഞ്ഞി:ഐന്നൂരില്‍ പാടത്ത് കളിക്കുന്നതിനിടെ തോട്ടില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. ഐന്നൂരില്‍ ഇറ്റിപറമ്പില്‍ റഷീദിന്റെ മകന്‍ അഷ്കര്‍(14) ആണ് മരിച്ചത്.

പെരുമ്പിലാവ്:പഴഞ്ഞി ഐന്നൂരിൽ 
വിദ്യാർത്ഥി പാടത്ത്  മുങ്ങി മരിച്ചു.
ഇട്ടിപ്പറമ്പിൽ അഷ്കർ (14) 
ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് ആയിരുന്നു അപകടം നടന്നത്.
പാടത്ത് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയിൽ കാൽവഴുതി സമീപത്തെ തോട്ടിൽ വീഴുകയായിരുന്നു.
ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും കരയ്ക്കു കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ് : ആബിദ .
സഹോദരി: ഷെഹിറ.