26 April 2024 Friday

അയിലക്കാട് തേരേറ്റ് കായൽ ബണ്ട് കയർ ഭൂവസ്ത്രം വിരിച്ചു

ckmnews


എടപ്പാൾ: ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ എടപ്പാൾ ഗ്രാമ പഞ്ചായത്തിലെ അയിലക്കാട് തേരേറ്റ് കായൽ ബണ്ട് കയർ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തുന്നു. പ്രവർത്തിയുടെ ഉദ്ഘാടനം പ്രസിഡണ്ട്‌ സി.വി.സുബൈദ ടീച്ചർ നിർവ്വഹിച്ചു.   വൈസ് പ്രസി: കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. NREG അസി.എഞ്ചിനീയർ സുധീപ് മോഹൻ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമാ റഫീഖ്, മുൻ പഞ്ചായത്തംഗം ഇ.പി.നവാസ് കൃഷിഓഫീസർ വിനയൻ തേരേറ്റ് കായൽ കോൾ കമ്മിറ്റി പ്രസി.കെ.വി.സെക്കീർ ,ADC അംഗം ഹസ്സൻ, ഹൈദരലി തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.പഞ്ചായത്തംഗം അഫീഫാനവാസ് സ്വാഗതവും ഓവർസീയർ അനൂപ് നന്ദിയും പറഞ്ഞു.