26 April 2024 Friday

കോലത്ത് ഉമറുൽ ഫാറൂഖ് മദ്രസയുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു

ckmnews

*ഫത്ഹേ മുബാറക് സംഘടിപ്പിച്ചു.*


എടപ്പാൾ: കോലത്ത് ഉമറുൽ ഫാറൂഖ് മദ്റസയുടെ 2022-21 ആധ്യായന വർഷത്തെ പ്രവേശനോത്സവം (ഫത്ഹേ മുബാറക്) സംഘടിപ്പിച്ചു.

മഹല്ല് ഉപാദ്ധ്യക്ഷൻ മുജീബ് സഖാഫിയുടെ അധ്യക്ഷതയിൽ എസ്. ജെ. എം.എടപ്പാൾ റെയിഞ്ച് ഉപാദ്ധ്യക്ഷൻ ഉമർ സഖാഫി കക്കിടിപ്പുറം ഉദ്ഘാടനം നിർവഹിച്ചു. ആദ്യാക്ഷരം കുറിക്കലിനു മദ്രസാ സ്വദർ മുഅല്ലിം അബ്ദുൽ ജലീൽ അഹ്സനി നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി കെ. സുലൈമാൻ, പി. വി. അസീസ്, സി.വി സുലൈമാൻ, സി.വി അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.