26 April 2024 Friday

പെരുമ്പിലാവിൽ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന:തട്ടുകടകളുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു

ckmnews

പെരുമ്പിലാവിൽ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന:തട്ടുകടകളുടെ

പ്രവർത്തനങ്ങൾ നിർത്തിവെച്ചു


പെരുമ്പിലാവ്:പെരുമ്പിലാവ് സെന്ററിൽ കടവല്ലൂർ പഞ്ചായത്തും, ആരോഗ്യ വിഭാഗവും സംയുക്തമായി മിന്നൽ പരിശോധന നടത്തി.പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തു.തട്ടുകടകളുടെ പ്രവർത്തനം

താൽക്കാലികമായി

 നിർത്തലാക്കിയതായ്

അതികൃതർ അറിയിച്ചു.ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് പിഴയും ചുമത്തി. കടവല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ജീജ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഉണ്ണികൃഷ്ണൻ, രഞ്ജിത്ത്, ജനാർദ്ദനൻ എന്നിവരും പങ്കെടുത്തു.വരും ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധന ഉണ്ടാകുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ  അറിയിച്ചു.