26 April 2024 Friday

പൊന്നാനിയില്‍ ആശങ്ക അകലുന്നില്ല

ckmnews

പൊന്നാനിയില്‍ ആശങ്ക അകലുന്നില്ല


നാല് വാര്‍ഡുകളില്‍ നടന്ന പരിശോധനയില്‍ 13 പേരുടെ ഫലം പോസിറ്റീവ്


പൊന്നാനി:സമൂഹ വ്യാപന ഭീതി നിലനില്‍ക്കുന്ന പൊന്നാനിയില്‍ ആശങ്ക അകലുന്നില്ല.നഗരസഭയില്‍ ഇന്ന് വിവിധ വാര്‍ഡുകളില്‍ നടന്ന ആന്റിജെന്‍ പരിശോധനയില്‍ 13 പേരുടെ ഫലം പോസിറ്റീവ് ആയി.വാര്‍ഡ് 16ല്‍ 6 പേര്‍ക്കും,വാര്‍ഡ് 14ല്‍ 3 പേര്‍ക്കും,10,15 വാര്‍ഡുകളില്‍ 2 പേര്‍ക്ക് വീതവുമാണ് പരിശോധന ഫലം പോസിറ്റീവ് ആയത്.ഓരോ ദിവസവും നടക്കുന്ന പരിശോധനയില്‍ കൂടുതല്‍ പേരുടെ ഫലം പോസിറ്റീവ് ആവുന്നത് പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്