26 April 2024 Friday

രക്ത ദാനക്യാമ്പും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു

ckmnews

രക്ത ദാനക്യാമ്പും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു


 AKM ITI റെഡ് റിബ്ബൺ ക്ലബ്ബിന്റെയും  ബിഡികെ തിരൂർ താലൂക്ക് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ

രക്ത ദാനക്യാമ്പും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.ക്യാമ്പിന് ബിഡികെ തിരൂരങ്ങാടി കോഡിനേറ്റർമാരായ അഫ്സൽ, മൂസ എന്നിവർ നേതൃത്വം നൽകി . കോളേജ് പ്രിൻസിപ്പൽ മുബഷിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജർ മുഹമ്മദ്‌ മുസ്തഫ.പി ഉദ്ഘാടനം നിർവഹിച്ചു. ബ്ലഡ്‌ ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ ജോ: സെക്രട്ടറി ബിബിൻ പൂക്കാട്ടിരി, ജില്ലാ ഉപദേഷക സമിതിയംഗം നൗഷാദ് കാളിയത്ത് എന്നിവർ ബോധവൽകരണ ക്ലാസ്സെടുത്തു. ഐ ടി ഐ അധ്യാപകരായ ഹുസൈൻ. കെ സ്വാഗതവും സലീന നന്ദിയും പറഞ്ഞു.