26 April 2024 Friday

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു 


കോട്ടക്കൽ വാവൂർകുന്ന് ബെസ്റ്റ് വേ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഒമ്പതാം വാർഷികത്തോടാനുബന്ധിച്ച് റംസാൻ മാസത്തിലെ രക്ത ക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ തിരൂർ ഗവൺമെന്റ് ബ്ലഡ് ബാങ്കിൻ്റെയും ബിഡികെ യുടെയും സഹകരണത്തോടെ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ നിരവധി പേർ രക്തദാനം നിർവ്വഹിച്ചു .ക്ലബ് സെക്രട്ടറി മുബീൻ വി പ്രസിഡന്റ് ഉമ്മർ ഫാറൂഖ് ട്രഷറർ നിസാർ, പ്രബിത്

രക്ഷാധികാരി അനൂപ്  മെമ്പർമാരായ അഫ്സൽ, അഖിൽ, സൈനുദ്ധീൻ, ഹർഷഖ് തുടങ്ങിയവരും ബിഡികെ ഭാരവാഹികളും നേതൃത്വം നൽകി