26 April 2024 Friday

പ്രകൃതി സംരക്ഷണ സംഘം ലതാ മങ്കേഷ്കർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ckmnews

പ്രകൃതി സംരക്ഷണ സംഘം  ലതാ മങ്കേഷ്കർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു


കുന്നംകുളം :പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഓർമ്മപൂക്കൾ"എന്ന പേരിൽ ലതാമങ്കേഷ്കർ അനുസ്മരണം സംഘടിപ്പിച്ചു. കുന്നംകുളം എക്സൽ പബ്ലിക് സ്കൂളിൽ വച്ച് നടന്ന അനുസ്മരണ സദസ്സിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് 

ബി കെ ഹരിനാരായണൻ നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ അനില ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യകാരൻ റഫീഖ് പട്ടേരി മുഖ്യാതിഥിയായിരുന്നു.പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റർ അനീഷ് ഉലഹന്നാൻ, ജില്ലാ പ്രസിഡൻറ് മിഷ ബാസ്റ്റ്യൻ, ജില്ലാ സെക്രട്ടറി ഷാജി തോമസ് , പ്രകൃതി സംരക്ഷണ സംഘം ജില്ലാ കോഡിനേറ്റർ ജയപ്രകാശ് കേച്ചേരി, പ്രകൃതി സംരക്ഷണ സംഘം ജില്ലാ കമ്മിറ്റി അംഗം പി കെ അബൂബക്കർ, എക്സൽ സ്കൂൾ മാനേജർ വിക്ടർ, പ്രകൃതി സംരക്ഷണ സംഘം യൂത്ത് വിങ് സെക്രട്ടറി വിഷ്ണു എൻ എം, പ്രസിഡന്റ് പ്രവീണ പ്രേമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.