26 April 2024 Friday

എടപ്പാൾ 10 കിലോ കഞ്ചാവുമായി യുവാക്കൾ എക്സ്സൈസിന്റെ പിടിയിലായി

ckmnews

എടപ്പാൾ 10 കിലോ കഞ്ചാവുമായി യുവാക്കൾ എക്സ്സൈസിന്റെ പിടിയിലായി


എടപ്പാൾ :എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും പൊന്നാനി എക്സ്സൈസ് റൈഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 10 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ എടപ്പാൾ വച്ച് അറസ്റ്റ് ചെയ്തു.തിരൂർ പറവണ്ണ ചെരിയാച്ചൻ വീട്ടിൽ മുഹമ്മദ് ഷെരീഫ് (28),തിരൂർ പറവണ്ണ സ്വദേശി താമരശ്ശേരി വീട്ടിൽ നവാസ് (25)തിരുവനന്തപുരം വർക്കല സ്വദേശി അമ്പാടി വീട്ടിൽ ജയേഷ് (20)എന്നിവരെയാണ് എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തത്.ഇവർ അന്ധ്രാപ്രദേശിൽ നിന്നും വൻതോതിൽ കഞ്ചാവ് എത്തിച്ച് പൊന്നാനി,തിരുർ മേഖലകളിൽ വില്പന നടത്തിവരുന്നതായി അന്വേഷണസംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച്ചയായി ഇവർ എക്സ്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം പാലക്കാട് എത്തിച്ച് അവിടെനിന്നും ബസ് മാർഗം തിരുർ പൊന്നാനി മേഖലകളിൽ കഞ്ചാവ് എത്തിക്കുന്നതാണ് ഇവരുടെ രീതി.എടപ്പാളിൽ വച്ച് പാലക്കാട് -പൊന്നാനി കെഎസ്ആർടിസി ബസ് പരിശോധിച്ചാണ് പ്രതികളെ കസ്റ്റടിയിലെടുത്തത്.കയ്യിൽ കരുതിയിരുന്ന ബാഗിൽ ഒളിപ്പിച്ചനിലയിലാണ് കഞ്ചാവ്കണ്ടെത്തിയത്.കമ്മീഷണർ ഉത്തരമേഖല സ്‌ക്വാഡ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ്,അസി:എക്സ്സൈസ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )മാരായ കെ ഷിബു ശങ്കർ.കെ പ്രദീപ് കുമാർ,സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി,അഖിൽ ദാസ് പൊന്നാനി റൈഞ്ച് ഇൻസ്‌പെക്ടർ സാദിഖ് എ,പ്രിവെന്റിവ് ഓഫീസർ മുരുകൻ,സിവിൽ എക്സ്സൈസ് ഓഫീസർമാരായ എ ആർ രഞ്ജിത്ത്,റിനിൽ രാജ് വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ രജിത ടി കെ,ദിവ്യ എ എന്നിവരടങ്ങിയ ടീം ആണ് കേസ് കണ്ടെടുത്തത്.സമാന രീതിയിൽ ആന്ദ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്ന പെരിന്തൽമണ്ണ എടപ്പറ്റ ഓലപ്പാറ സ്വദേശി ഹുസ്സൈൻ (31)എന്നയാളെ 9 കിലോ കഞ്ചാവുമായി എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും മലപ്പുറം ഇന്റലിജിൻസ് ബ്യൂറോയും മലപ്പുറം എക്സ്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുകതമായി നടത്തിയ പരിശോധനയിൽ രണ്ടു ദിവസം മുമ്പ് അറസ്റ് ചെയ്ത് കേസെടുത്തിരുന്നു.