26 April 2024 Friday

താലൂക്ക് ദുരന്ത നിവാരണ സേന ക്യാമ്പസ് യൂണിറ്റിന് ജില്ലാ തലത്തിൽ തുടക്കമായി

ckmnews

താലൂക്ക് ദുരന്ത നിവാരണ സേന ക്യാമ്പസ് യൂണിറ്റിന് ജില്ലാ തലത്തിൽ തുടക്കമായി


കൊണ്ടോട്ടി:കേരളത്തിൽ അടിക്കടിയുണ്ടായ പ്രളയ ദുരിത മേഖലകളിൽ യുവജന വിദ്യാർത്ഥി കൂട്ടായ്മകൾ നടത്തിയ ഇടപെടലുകൾ രാജ്യത്തിന് തന്നെ മാതൃകയായിരുന്നുവെന്ന് കൊണ്ടോട്ടി ഡി.വൈ.എസ്.പി  കെ. അഷ്റഫ് അഭിപ്രായപ്പെട്ടു.ജില്ലയിലെ  കോളേജ് വിദ്യാർത്ഥികൾക്കായി  ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന താലൂക്ക് തല പ്രതിരോധ സേനയുടെ ( ടി.ഡി.ആർ.എഫ് ) ക്യാമ്പസ് യൂണിറ്റിൻ്റെ ജില്ലാതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.പ്രഥമ ശുശ്രൂഷയുടെ പാഠങ്ങളും സ്വയം പ്രതിരോധ രക്ഷാ പ്രവർത്തനത്തിന്റെ ശാസ്ത്രീയ മാർഗ്ഗങ്ങളും പകർന്നു നൽകുന്ന  പ്രസ്തുത പദ്ധതിയുടെ ഭാഗമായി  തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക്  തുടർച്ചയായി അഞ്ചു ദിവസം പരിശീലനം നൽകും.പൗരബോധം , രാജ്യ സുരക്ഷ , ഡ്രിൽ , പ്രഥമ ശുശ്രൂഷ , ഫയർ ഫൈറ്റിംഗ് ,അപകട പ്രതികരണ പരിശീലനം, ദുരന്ത ലഘുകരണം , ജല രക്ഷ തുടങ്ങി വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകും.കൊണ്ടോട്ടി ഗവ. ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ 

 നടന്ന ഉദ്ഘാടന ചടങ്ങിന് പ്രിൻസിപ്പൽ ഡോ. വി. അബ്ദുൽ ലതീഫ്. വി അധ്യക്ഷനായി .കൊണ്ടോട്ടി താലൂക്ക് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി തഹസീൽദാർ കെ. വി. രാജേഷ് കുമാർ മുഖ്യാധിതിയായി .

ഡോ. അഷ്റഫ് വാഴക്കാട് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു . ജില്ലാ ചീഫ് കോർഡിനേറ്റർ ഉമറലി ശിഹാബ് ,അധ്യാപകരായ മൊയ്തീൻ കുട്ടി കല്ലറ , പ്രവീൺ രാജ്,ടിഡിആർഎഫ് പഞ്ചായത്ത് കോഡിനേറ്റർമാർ നേതൃത്വം നൽകി .