26 April 2024 Friday

എസ് വൈ എസ് സർക്കിൾ യൂത്ത് കൗൺസിലുകൾ തുടങ്ങി

ckmnews

എസ് വൈ എസ് സർക്കിൾ യൂത്ത് കൗൺസിലുകൾ തുടങ്ങി


എടപ്പാൾ : സമസ്ത കേരള സുന്നി യുവജന സംഘം എടപ്പാൾ സോണിലെ സർക്കിൾ കൗൺസിലുകൾക്ക് തുടക്കമായി. ആറു മാസക്കാലത്തെ പ്രവർത്തന റിപ്പോർട്ടും പുതിയ പദ്ധതികളുടെ പഠനവും നടന്നു.സൈനുദ്ധീൻ ഇർഫാനി മാണൂർ ആധ്യക്ഷത വഹിച്ചു. ആളത്ത് അഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. പി പി നൗഫൽ സഅദി കെ പി ഉമർ സഖാഫി ക്ലാസുകൾക്ക് നേതൃത്വം നൽകി ഇബ്രാഹീം കരീം ബാഖവി , ആസിഫ് തണ്ടിലം , റഫീഖ് പെരുമുക്ക് . ജഅഫർ നുസ് രി പ്രസംഗിച്ചു.