26 April 2024 Friday

പൊന്നാനി മണ്ഡലം ഐഎൻടിയുസി ജനറൽ സെക്രട്ടറിയായി കെബി ശിവദാസനെ തിരഞ്ഞെടുത്തു

ckmnews

പൊന്നാനി മണ്ഡലം ഐഎൻടിയുസി ജനറൽ സെക്രട്ടറിയായി കെബി ശിവദാസനെ തിരഞ്ഞെടുത്തു


ചങ്ങരംകുളം:പൊന്നാനി മണ്ഡലം ഐഎൻടിയുസി ജനറൽ സെക്രട്ടറിയായി കെബി ശിവദാസനെ തിരഞ്ഞെടുത്തു.ചങ്ങരംകുളത്ത് ഐഎൻടിയുസി തൊഴിലാളിയായി ജോലി ചെയ്യുന്ന ശിവദാസൻ വർഷങ്ങളായി പ്രദേശത്തെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ്.സംസ്ഥാനത്തിന്റെ അകത്തും പുറത്തുമായി ജീവകാരുണ്യ പ്രവർത്തനത്തിന് നിരവധി അംഗീകാരങ്ങളും ഇതിനോടകം ശിവദാസനെ തേടിയെത്തിയിട്ടുണ്ട്.മലപ്പുറത്ത് നടന്ന ചടങ്ങിൽ ഐഎൻടിയുസി ജില്ലാ കമ്മിറ്റിയാണ് ശിവദാസനെ മണ്ഡലം ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്.