26 April 2024 Friday

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബി.ഡി.കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും സാഗർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും,നെഹ്റു യുവകേന്ദ്ര മലപ്പുറവും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ വേങ്ങര ജി വി എച്ച് എസ് സ്കൂളിൽ വെച്ച് 16-01 -2022 ന്  സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.47 പേർ റെജിസ്റ്റർ ചെയ്ത ക്യാമ്പിൽ 40 പേർ രക്‌തം ദാനം ചെയ്തു.ബി.ഡി.കെ മലപ്പുറം ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് വെള്ളിയാമ്പുറം, ജോയിന്റ് സെക്രട്ടറി സനൂപ് കോട്ടയ്ക്കൽ , തിരൂരങ്ങാടി താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർമാരായ മുനീർ പുതുപറമ്പ്, വലീദ് വേങ്ങര, അഫ്സൽ തലപ്പാറ ,  സനൂപ് തെയ്യാല, ഉസ്മാൻ വെള്ളിയാമ്പുറം ,ബി ഡി കെ തിരൂർ താലൂക്ക് കോർഡിനേറ്റർമാരായ കബീർ കാടാമ്പുഴ , ജിതിൻ മോര്യ തിരൂരങ്ങാടി എയ്ഞ്ചൽസ് വിങ്ങ് കോർഡിനേറ്ററായ നിരഞ്ജന , സാഗർ ആർട്സ് & സ്പോർട്സ് ക്ലബ് സെക്രട്ടറി അഫ്സൽ കോർഡിനേറ്റർ ഷറഫ് അലി, ഉപദേശക സമിതി അംഗങ്ങളായ ഹസീസ് , നസീർ , വെൽഫെയർ അംഗം ഹനീഫ , ക്ലബ്ബ് അംഗങ്ങളായ റുഫൈദ് , അൻഷാദ് , ഇർഷാദ് , റാഫി , റിജുൽ , മുഹ്സിൻ , ഫാരിസ് എന്നിവർ  ക്യാമ്പിന് നേതൃത്വം വഹിച്ചു .