26 April 2024 Friday

വികസനത്തിന്റെ ഒന്നാം വാർഷികവും ബി.ജെ.പി വാർഡ് സമ്മേളനവും നടത്തി

ckmnews

വികസനത്തിന്റെ ഒന്നാം വാർഷികവും ബി.ജെ.പി വാർഡ് സമ്മേളനവും നടത്തി


എടപ്പാൾ: വട്ടംകുളം പഞ്ചായത്ത് 5ാം വാർഡ് വികസനത്തിന്റെ ഒന്നാം വാർഷികവും ബി.ജെ.പി വാർഡ് സമ്മേളനവും പോട്ടൂർ നെല്ലേക്കാട് വച്ചു നടന്നു. ബി.ജെ.പി

പാലക്കാട് മേഖല സംഘടന സെക്രട്ടറി രവികുമാർ ഉപ്പത്ത്

ഉദ്ഘാടനം  നിർവഹിച്ചു.ആതാവിൽ മോഹൻ  അദ്ധ്യക്ഷനായി. 

വാർഡ് മെമ്പർ പത്മ ടീച്ചർ ബി.ജെ.പി. തവനൂർ മണ്ഡലം പ്രസിഡൻ്റ് സുബ്രമഹ്ണ്യൻ , മണ്ഡലം മഹിളാ മോർച്ച പ്രസിഡൻ്റ് അഞ്ജലി  മണ്ഡലം സെക്രട്ടറി നടരാജൻ,

സുജീഷ്  എന്നിവർ സംസാരിച്ചു.