26 April 2024 Friday

പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജിൻ്റ നിര്യാണം:അനുസ്മരണ യോഗം നടത്തി

ckmnews

പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജിൻ്റ നിര്യാണം:അനുസ്മരണ യോഗം നടത്തി


എടപ്പാൾ: പി.ഡി.പി. വൈസ് ചെയർമാൻ പൂന്തുറ സിറാജിനെ അനുസ്മരിച്ചു.കേരളീയ പൊതു സമൂഹത്തിനും പി.ഡി.പി.ക്കും തീരാനഷ്ടമാണ് സംഭവിച്ചതെനും ജീവിച്ചിരുന്ന കാലത്ത് പി.ഡി.പി.യുടെ ശത്രുക്കൾ നടത്തിയിരുന്ന കുപ്രചരണങ്ങളെ പുഞ്ചിരി കൊണ്ട് നേരിടുകയും മരണം കൊണ്ട് മറുപടി നൽകുകയും ചെയ്ത മഹാനായിരുന്നു പൂന്തുറ സിറാജെന്നും പാർട്ടി പ്രവർത്തകർ അദ്ദേഹത്തിൻ്റെ ജീവിതം മാതൃകയാക്കണമെന്നും  യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി ജാഫർ അലി ദാരിമി അഭിപ്രായപ്പെട്ടു.മതേതര ചേരിയുടെ കരുത്തുറ്റ നേതൃത്വത്തേയാണ് കേരളത്തിനും പി.ഡി.പി.ക്കും നഷടമായതെന്നും ചില മരണങ്ങൾ നമ്മെ ചിന്തിപ്പിക്കുകയും ജീവിതം മാറ്റിമറിക്കുകയും ചെയ്യുമെന്നും അത്തരത്തിലുള്ള മണരമാണ് പൂന്തുറ യുടേതെന്ന് മുസ്ലീം ലീഗ് നേതാവ് അസ്ലം സാഹിബ് അയിലക്കാട് അഭിപ്രായപ്പെട്ടു.കരുത്തുറ്റ നേതൃപാഠവവും പക്വതയാർന്ന പെരുമാറ്റവും കൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നേതാവായിരുന്നു സിറാജെന്നും അദ്ദേഹത്തിൻ്റെ വിയോഗം മർദ്ദിത സമൂഹത്തിന് തീരാനഷ്ടമാണന്ന് സി.പി.എം നേതാവ് പി.നവാസ് അയിലക്കാട്  അനുസ്മരിച്ചു.യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് .ബാദുഷ കാലടിത്തറ അദ്യക്ഷത വഹിച്ചു .സെക്രട്ടറി സലാം അതളൂർ സ്വാഗതം പറഞ്ഞു .ജില്ലാ ജോയിൻ്റ് സെക്രട്ടറി .ഷംലിഖ് കടകശേരി .സംസ്ഥാന കൗൺസിൽ അംഗം യൂസഫ് എടപ്പാൾ എല്ലിങ്ങൽ മൂസ.ബഷീർ മുല്ലശേരി .മുസ്തഫ ടെകശേരി ഇർഷാദ് അയിലക്കാട് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.