26 April 2024 Friday

സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി സേവാ സമർപ്പൺ ഉദ്ഘാടനം ചെയ്തു

ckmnews

സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി സേവാ സമർപ്പൺ ഉദ്ഘാടനം ചെയ്തു


പൊന്നാനി :സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി പൊന്നാനി മുനിസിപ്പൽ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സേവാ സമർപ്പൺ ഉദ്ഘാടനം അഡ്വ:എം.സുരേഷ് കുമാർ  നിർവഹിച്ചു.രാഷ്ട്രീയ സ്വയം സേവക സംഘം ഉപഖണ്ഡ് കാര്യവാഹ്  കെ.രാജീവ് സ്വാഗതം പറഞ്ഞ യോഗത്തിൽ സേവാഭാരതി മുനിസിപ്പൽ

സെക്രട്ടറി പി .സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായിരുന്നു. പരിപാടിയിൽ സേവാ സമർപ്പൺ ലോഗോ  സെക്രട്ടറി

സുബഹ്മണ്യൻ അഡ്വ.സുരേഷ് കുമാറിന് കൈമാറി. ഖണ്ഡ് സേവാ പ്രമുഖ് കെ.സതീശൻ , സേവാഭാരതി ട്രഷറർ എം.നാരായണൻ.കൺവീനർ ടി.അനിത, വൈസ് പ്രസിഡണ്ട് രാജീവ് അയ്യാപ്പിൽ ,

സേവാഭാരതി പ്രവർത്തകരായ  എം.വി.ബാബുരാജ്,

എൻ.എം.ഗോപാലകൃഷ്ണൻ എൻ.വി.പ്രകാശൻ ,കെ.പ്രേമ, യു.സുജേഷ് ,  കെ.ഗിരീഷ് കുമാർ എന്നിവർ സംബന്ധിച്ചു.