26 April 2024 Friday

വീണു കിട്ടിയ തുക തിരിച്ചേൽപ്പിച്ച് മാതൃകയായ ഗണേശനെ അനുമോദിച്ചു

ckmnews

വീണു കിട്ടിയ തുക തിരിച്ചേൽപ്പിച്ച് മാതൃകയായ ഗണേശനെ അനുമോദിച്ചു


എടപ്പാൾ: വീണു കിട്ടിയ 23000 രൂപ  തിരിച്ചേൽപ്പിച്ച് മാതൃകയായ ഗണേശനെ അനുമോദിച്ചു. പൊന്നാനി മുനിസിപ്പാലിറ്റി 13-ാം  വാർഡിലെ  താമസക്കാരനും ചമ്രവട്ടം ജംഗ്ഷനിൽ ശ്രീ മുരുക ലോട്ടറി ഏജൻസി നടത്തുന്നയാളുമായ കോലോത്തു വളപ്പിൽ ഗണേശനെയാണ് വാർഡ് കൗൺസിലർ ഗിരീഷ്‌ കുമാറിന്റെ നേതൃത്വത്തിൽ വാർഡ് കമ്മിറ്റി അംഗങ്ങൾ അനുമോദിച്ചത്. മുൻ കൗൺസിലറും മുതിർന്ന അംഗവുമായ ചക്കൂത്ത് രവീന്ദ്രൻ ഗണേശനെ പൊന്നാട അണിയിച്ചു . വാർഡ് കമ്മിറ്റി /ആര്‍ആര്‍ടി അംഗങ്ങളായ ഷാജി കളരിക്കൽ, രാജീവ് ചേരിയിൽ എന്നിവരും ഗണേശന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.