26 April 2024 Friday

28 വർഷം 43 പുരസ്കാരങ്ങൾ നാസർ എടപ്പാൾ ഫോട്ടോഗ്രാഫിയിലെ ജൈത്രയാത്ര തുടരുന്നു

ckmnews

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം


28 വർഷം 43 പുരസ്കാരങ്ങൾ നാസർ എടപ്പാൾ ഫോട്ടോഗ്രാഫിയിലെ ജൈത്രയാത്ര തുടരുന്നു


എടപ്പാൾ: 28 വർഷത്തെ ഫോട്ടോഗ്രാഫി ജീവിതത്തിൽ 43 ഓളം അവാർഡുകൾ കരസ്ഥമാക്കിയ എടപ്പാളിലെ ഫോട്ടോഗ്രാഫർ നാസർ എടപ്പാൾ. 1993 വന്ദന സ്റ്റുഡിയോയിൽ നിന്നും  ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങൾ പഠിച്ചിറങ്ങിയ നാസർ നിരവധി സ്റ്റുഡിയോകളിൽ വർക്ക് ചെയ്തു. ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി സേവനം ചെയ്തുവരുന്ന നാസർ  2015ഓടെയാണ് ഫോട്ടോഗ്രാഫി മത്സരങ്ങളിൽ  പങ്കെടുക്കാൻ തുടങ്ങിയത് തുടർന്നുള്ള വർഷങ്ങളിൽ വാരിക്കൂട്ടിയത് 45 ഓളം പുരസ്കാരങ്ങൾ, നാഷണൽ സ്റ്റേറ്റ് തുടങ്ങി ചെറുതും വലുതുമായി തുടരുന്നു അതിലെ അവാർഡുകൾ.എടപ്പാളിന് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച നാസർ ഡാസിൽ വെഡിങ് കമ്പനി നടത്തി വരികയാണ്. സിനിമകൾക്കായും വർക്ക് ചെയ്തിട്ടുള്ള ഇദ്ദേഹം 

 ഭാര്യ നബിലയ്ക്കും മക്കളായ ലഹനും, റോഷ്നിക്കും 

 ഒപ്പം 

എടപ്പാൾ അങ്ങാടിയിലാണ് താമസം. വെഡിങ്, മോഡലിംഗ് ഫോട്ടോഗ്രാഫി രംഗത്തും സജീവമായി നിന്നുകൊണ്ടുതന്നെ 

നിരവധി യാത്രകൾ നിരവധി ഫോട്ടോകൾ നിരവധി അവാർഡുകൾ പറഞ്ഞു തീർക്കാൻ കഴിയാത്ത സൗഹൃദങ്ങൾ ഇന്നും ഫോട്ടോഗ്രാഫിയിലൂടെ നാസർ എടപ്പാൾ എന്ന ഫോട്ടോഗ്രാഫർ ജൈത്രയാത്ര തുടരുന്നു.