26 April 2024 Friday

കോക്കൂര്‍ പാണംപടിയില്‍ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം പ്രതികളെ കണ്ടെത്തണമെന്ന് ബിജെപി ആലംകോട് പഞ്ചായത്ത് കമ്മിറ്റി

ckmnews

കോക്കൂര്‍ പാണംപടിയില്‍ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം


പ്രതികളെ കണ്ടെത്തണമെന്ന് ബിജെപി ആലംകോട് പഞ്ചായത്ത് കമ്മിറ്റി


ചങ്ങരംകുളം:കോക്കൂര്‍ പാണംപടിയില്‍ വീട് അക്രമിച്ചതായി പരാതി.പാണംപടിയില്‍ താമസിക്കുന്ന മുല്ലക്കല്‍ നാരായണന്റെ വീടിനാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ സാമൂഹ്യ വിരുദ്ധരുടെ അക്രമണം ഉണ്ടായത്.സംഭവത്തില്‍ അന്യേഷണം നടത്തി  നടപടി സ്വീകരിക്കണമെന്ന് ബിജെപി ആലംകോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ബിജെപി ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍,കൃഷ്ണന്‍ പാവിട്ടപ്പുറം,മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാറെക്കര,കൃഷ്ണന്‍കുട്ടി കെബി,ബിബിന്‍ കോക്കൂര്‍ തുടങ്ങിയവര്‍   സംഭവ സ്ഥലംസന്ദര്‍ശിച്ചു.