05 May 2024 Sunday

കഞ്ചാവ് വിൽപന പിടികൂടാൻ എത്തിയ പോലീസുകാരെ മർദ്ധിച്ച് രക്ഷപ്പെട്ട രണ്ട് പേർ പിടിയിൽ ചങ്ങരംകുളം പോലീസിന്റെ പിടിയിലായത് പത്തോളം ക്രിമിനൽ കേസുകളിലെ പ്രതികൾ

ckmnews

കഞ്ചാവ് വിൽപന പിടികൂടാൻ എത്തിയ പോലീസുകാരെ മർദ്ധിച്ച് രക്ഷപ്പെട്ട രണ്ട് പേർ പിടിയിൽ


ചങ്ങരംകുളം പോലീസിന്റെ പിടിയിലായത് പത്തോളം ക്രിമിനൽ കേസുകളിലെ പ്രതികൾ


എടപ്പാൾ:കഞ്ചാവ് വിൽപന പിടികൂടാൻ എത്തിയ പോലീസുകാരെ മർദ്ധിച്ച് രക്ഷപ്പെട്ട രണ്ട് പേരെ ചങ്ങരംകുളം പോലീസ് ബസ്സ് തടഞ്ഞ് നിർത്തി സാഹസികമായി പിടികൂടി.പൊന്നാനി സ്വദേശിയും എടപ്പാൾ അംശക്കച്ചേരിയിൽ താമസക്കാരനുമായ 28 വയസുള്ള ചിറക്കൽ ഇസ്മയിൽ,എടപ്പാൾ പൊറൂക്കരയിൽ താമസിക്കുന്ന 29 വയസുള്ള കൊമ്പൻ തറയിൽ കബീർ എന്നിവരെയാണ് ചങ്ങരംകുളം സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.ഏപ്രിൽ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്.എടപ്പാൾ അണ്ണക്കമ്പാട് മൂന്ന് പേരടങ്ങുന്ന സംഘം കഞ്ചാവ് വിൽപന നക്കുന്നത് അറിഞ്ഞ് എത്തിയതായിരുന്നു ചങ്ങരംകുളം പോലീസ്.ഇവരെ ചങ്ങരംകുളം പോലീസ് പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ പോലീസുകാരെ അക്രമിച്ച് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.പൊന്നാനി സ്വദേശി മുഹമ്മദ് കാസിം എന്നയാളെ പോലീസ് ഓടിച്ചിട്ട് പിടികൂടിയെങ്കിലും രണ്ട് പേർ ഓടി രക്ഷപ്പെടുകയായിരുന്നു.


ഒളിവിൽ കഴിഞ്ഞ് വന്ന പ്രതികൾ സ്വകാര്യ ബസ്സിൽ പൊന്നാനിയിൽ നിന്ന് എടപ്പാൾ ഭാഗത്തേക്ക് വരുന്നുണ്ടെന്ന വിവരം അറിഞ്ഞ പോലീസ് ബിയ്യത്ത് വച്ച് ബസ്സ് തടഞ്ഞ് നിർത്തുകയായിരുന്നുപോലീസ് ബസ്സ് തടഞ്ഞതറിഞ്ഞ് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായ നീക്കത്തിലൂടെ ഭലം പ്രയോഗിച്ചാണ് പ്രതികളെ പിടികൂടിയത്.പൊന്നാനി ചങ്ങരംകുളം സ്റ്റേഷനുകളിലായി പത്തോളം ക്രിമിനൽ കേസുകളിലെ പ്രതികളാണ് പിടിയിലായ പ്രതികൾ എന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു.സിഐ ബെന്നി ജേക്കബ്,എഎസ്ഐ രാജേഷ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹരിനാരായണൻ,ഹരികൃഷണൻ,സുനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു