18 May 2024 Saturday

ചങ്ങരംകുളം ഒതളൂരില്‍ തൂങ്ങി മരിച്ച പത്താം ക്ളാസുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും പരീക്ഷയില്‍ തോല്‍കുമോ എന്ന ആശങ്ക പങ്ക് വെച്ചിരുന്നതായി മാതാപിതാക്കള്‍

ckmnews

ചങ്ങരംകുളം ഒതളൂരില്‍ തൂങ്ങി മരിച്ച  പത്താം ക്ളാസുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും


പരീക്ഷയില്‍ തോല്‍കുമോ എന്ന ആശങ്ക പങ്ക് വെച്ചിരുന്നതായി മാതാപിതാക്കള്‍


ചങ്ങരംകുളം:ചങ്ങരംകുളം ഒതളൂരില്‍ വീടിനകത്ത് തൂങ്ങി മരിച്ച പത്താം ക്ളാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.കുന്നംകുളം ചെര്‍ളയം ബദനി സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയും ഒതളൂര്‍ സ്വദേശി മുപ്പത്തില്‍ പവദാസിന്റെയും റീനയുടെയും മകളുമായ നിവേദ്യയാണ് വെള്ളിയാഴ്ച വൈകിയിട്ട് വീട്ടിലെ ബാത്ത് റൂമില്‍ തൂങ്ങി മരിച്ചത്.സംഭവ സമയത്ത് സഹോദരിയും അച്ചന്റെ  അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നു.അച്ചനും അമ്മയുയും ജോലിക്ക് പോയിരിക്കുകയായിരുന്നു.സംഭവം അറിഞ്ഞ് എത്തിയ പവദാസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നിവേദ്യയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പത്താം ക്ളാസിലെ പരീക്ഷയുടെ ഫലം വരുന്നത് കാത്തിരുന്ന നിവേദ്യ ഫലം വരുന്നതില്‍ ആശങ്ക പങ്ക് വച്ചിരുന്നതായി രക്ഷിതാക്കളും സഹോദരിയും പറയുന്നു.ഞാന്‍ പോകുകയാണെന്നും ആരും ഒന്നും വിചാരിക്കരുതെന്നും കുറിപ്പ് എഴുതി വെച്ചാണ് നിവേദ്യ ആത്മഹത്യ ചെയ്തത്.


ചങ്ങരംകുളത്തെ സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ശനിയാഴ്ച കാലത്ത് ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകിയിട്ട് സംസ്കരിക്കും