20 May 2024 Monday

കോക്കൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി യോഗം'പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews

കോക്കൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി യോഗം'പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


ചങ്ങരംകുളം:കോക്കൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി യോഗം കോക്കൂർ ദാറുസ്സലാം മദ്റസയിൽ വെച്ച് നടന്നു.മുഫത്തിശ് ഉസ്താദ് ഹംസ ഫൈസി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദിർ ഫൈസി തലക്കശ്ശേരി ഉദ്ഘാടനം ചെയ്തു. മൂസ മുസ്ലിയാർ, ഹബീബ് ഫൈസി, മുദരിബ് അബ്ദുൽ മജീദ് ഫൈസി, ഇബ്റാഹിം അസ്ഹരി, റഫീഖ് മൗലവി, അശ്റഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കോക്കൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ 2024-25 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്: ഹാജി കെ. മൂസ മുസ്‌ലിയാർ വളയംകുളം, ജനറൽ സെക്രട്ടറി: റഫീഖ് മൗലവി പൊന്നാനി, ട്രഷറർ: ടി. മുഹമ്മദ് ഹാജി ചിയ്യാനൂർ,

വൈസ് പ്രസിഡണ്ട്: അബ്ദുൽ ഖാദർ ഫൈസി, ഹബീബ് ഫൈസി 

ജോയിന്റ് സെക്രട്ടറി: ഇബ്രാഹീം അസ്ഹരി, നൗഫൽ ഹുദവി, ഐ.ടി. കോഡിനേറ്റർ: ഉബൈദ് ഹുദവി, പരീക്ഷാ ബോർഡ് ചെയർമാൻ: സൈദലവി ദാരിമി, വൈസ് ചെയർമാൻ: മുനീബ് മുസ്ലിയാർ, അബ്ദുൽ അസീസ് ഫൈസി, SKSBV ചെയർമാൻ: മുഹമ്മദ് സകരിയ്യ ബദ്'രി, കൺവീനർ: അബ്ദു റഹ്മാൻ ഫൈസി എന്നിവരെയാണ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തത്.