07 May 2024 Tuesday

കുന്നംകുളം അകതിയൂരില്‍ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.

ckmnews

കുന്നംകുളം അകതിയൂരില്‍ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.


കുന്നംകുളം:അകതിയൂരില്‍ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.മരത്തംകോട് എ കെ ജി നഗറിൽ ഓസാരു വീട്ടിൽ ഫൈസലിന്റെ മകൻ നൗഫൽ (19) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.30 തോടെ അകതിയൂർ കുളിർമ്മ കുളത്തിലായിരുന്നു സംഭവം.സുഹൃത്തുക്കൾ കുളിച്ച് കയറിയിട്ടും നൗഫലിനെ കാണാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം റോയൽ ആശുപത്രി മോർച്ചറിയിൽ.