27 April 2024 Saturday

തിരുവത്രയിൽ സ്കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews

തിരുവത്രയിൽ സ്കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കുന്നംകുളം:തിരുവത്രയിൽ സ്കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചാവക്കാട് തിരുവത്ര കുമാർ AUP സ്കൂൾ അധ്യാപികയും, തിരുവത്ര സ്വദേശി കുമാർ AUP സ്കൂൾ അധ്യാപകൻ മത്രംകോട്ട് ശ്രീവത്സൻ എന്നവരുടെ ഭാര്യയുമായ സിനി (42) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇവരുടെ വീടിനു സമീപത്ത് പുതിയതായി നിർമിച്ച ഔട്ട്ഹൗസിലാണ് സിനിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് ഉടൻതന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.മക്കൾ:ശ്രേയസ്, ചൈതന്യ, തേജസ്