26 April 2024 Friday

മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ പണം നൽകി പ്രകൃതി വിരുദ്ധ പീഡനം:ചാവക്കാട് അഞ്ചുപേർ പിടിയിൽ

ckmnews

മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ പണം നൽകി പ്രകൃതി വിരുദ്ധ പീഡനം:ചാവക്കാട് അഞ്ചുപേർ പിടിയിൽ


ചാവക്കാട്:മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ പണം നൽകി പ്രകൃതി വിരുദ്ധ പീഡനം:  ചാവക്കാട് അഞ്ചുപേർ പിടിയിൽ.ചാവക്കാട് ഒരുമനയൂർ കരുവാരക്കുണ്ട് സ്വദേശികളായ കല്ലുപറമ്പിൽ സിറാജുദ്ധീൻ (52), പണിക്കവീട്ടിൽ കുഞ്ഞുമൊയ്തുണ്ണി (68), പണിക്കവീട്ടിൽ പറമ്പിൽ അലി (63), വട്ടേക്കാട് വലിയകത്ത് വീട്ടിൽ നിയാസ് (32), രായ്മരക്കാർ വീട്ടിൽ അബ്ദുൽ റൗഫ് (70) എന്നിവരെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്.2019 മുതൽ പലദിവസങ്ങളിലായി മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ പണം നൽകി വശീകരിച്ച് കുട്ടിയെ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി ഉൾപ്പെടെയുള്ള നാട്ടിലെ ക്ലബിലെ സുഹൃത്തുക്കൾ വാട്സാപ്പ് സന്ദേശങ്ങൾ നോക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.ചാവക്കാട് പോലീസ് ഇൻസ്പെക്ടർ കെ.പി ജയപ്രസാദിൻ്റെ നേതൃത്വത്തിലുള്ള സംഘം വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.