26 April 2024 Friday

പെരുമ്പിലാവ് സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു.

ckmnews

പെരുമ്പിലാവ് സ്വദേശി ഒമാനിൽ കോവിഡ്  ബാധിച്ചു മരിച്ചു.

                        പെരുമ്പിലാവ് :ഒമാനിൽ  കോവിഡ് ബാധിച്ച്  ചികിത്സയിലിരിക്കെ പെരുമ്പിലാവ് പാതാക്കര സ്വദേശി അണ്ടിപ്പാട്ടിൽ പരേതനായ കുഞ്ഞിപ്പ മകൻ അബ്ദുൾ ഖാദർ (55) മരിച്ചു. മസ്ക്കറ്റ് സോഹാർ കെ എം സി സി യുടെ സെക്രട്ടറിയായിരുന്നു. ഒമാൻ സോഹാറിൽ സാലം അൽബാദി കമ്പനിയിലെ അക്കൗണ്ടൻ്റായി ജോലി ചെയ്യുകയായിരുന്നു. ആറു മാസം മുൻപ് നാട്ടിൽ വന്നു മടങ്ങിയതായിരുന്നു. മാതാവ് - ഖദീജ.  ഭാര്യ - ഷഹർബാൻ. ( അക്യു പഞ്ചറിസ്റ്റ് - സ്വലയ്സ് മമ്മിയൂർ) മക്കൾ.റമീസ് മുഹമ്മദ് ( ദുബായ് ), റസീൽ ( ബിടെക് വിദ്യാർത്ഥി ) ഖബറടക്കം ഒമാനിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തപ്പെടും.