26 April 2024 Friday

ആലംകോട്‌ പഞ്ചായത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ വിവര ശേഖരണത്തിന് തുടക്കം കുറിച്ചു

ckmnews

ആലംകോട്‌ പഞ്ചായത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ വിവര ശേഖരണത്തിന് തുടക്കം കുറിച്ചു


ചങ്ങരംകുളം:ആലംകോട്‌ പഞ്ചായത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ വിവര ശേഖരണത്തിന് തുടക്കം കുറിച്ചു.

ആലംകോട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും നേരിട്ടെത്തി കിടപ്പിലായവരുടെയും, രോഗികളുടെയും, മുതിർന്നവരുടെയും, കുട്ടികളുടെയും ഉൾപ്പെടെ മുഴുവൻ ആളുകളുടെയും  വിവരങ്ങൾ ശേഖരിച്ച് സമ്പൂർണ്ണ വാക്സിനേഷൻ രജിസ്റ്റർ തഴാറാക്കുന്നതിന് വേണ്ടി 'ബിഗ് സൺഡേ' എന്ന പേരിലുള്ള വിവര ശേഖരണം ആരംഭിച്ചു.പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും RRT വോളണ്ടീയർമാർ, ആശാ വർക്കർമാർ, അംഗൻവാടി ടീച്ചർമാർ, സന്നദ്ധ സേനാ അംഗങ്ങൾ, ജന പ്രതിനിധികൾ എന്നിവർ ഒരേ സമയം വ്യത്യസ്ത ക്ലസ്റ്റ്‌കളായി തിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും.ആലംകോട് പഞ്ചായത്തിനെ സമ്പൂർണ്ണ വാക്സിനേഷൻ പഞ്ചായത്ത് ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം.