26 April 2024 Friday

നെല്ലിശ്ശേരി കേരള മുസ്‌ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ്എഫ് കമ്മിറ്റികൾ സൗജന്യ വിത്ത് വിതരണം നടത്തി

ckmnews

നെല്ലിശ്ശേരി  കേരള മുസ്‌ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ്എഫ്  കമ്മിറ്റികൾ

സൗജന്യ വിത്ത് വിതരണം നടത്തി


എടപ്പാൾ : പരിസ്ഥിതി ദിനത്തിൽ നെല്ലിശ്ശേരി  കേരള മുസ്‌ലിം ജമാഅത്ത് ,  എസ് വൈ എസ്, എസ് എസ് എഫ്  കമ്മിറ്റികൾ സംയുക്തമായി സൗജന്യ വിത്ത് വിതരണം നടത്തി.വാർഡ് അംഗം ഹസൈനാർ നെല്ലിശ്ശേരി ഉൽഘാടനം ചെയ്തു.എം.കെ.മുഹമ്മദുണ്ണി ഹാജി, ഹസൻ നെല്ലിശ്ശേരി, എം.കെ.ഷൗക്കത്തലി, മജീദ് ഫാളിലി തുടങ്ങിയവർ  പ്രസംഗിച്ചു.എം വി ശിഹാബ് സ്വാഗതവും ശുഐബ് നെല്ലിശ്ശേരി നന്ദിയും പറഞ്ഞു.