26 April 2024 Friday

എടപ്പാളില്‍ കുളിസീന്‍ കാണാന്‍ മൊബൈല്‍ കേമറ വെച്ച് യുവാവ് കുടുങ്ങി

ckmnews

എടപ്പാളില്‍ കുളിസീന്‍ കാണാന്‍ മൊബൈല്‍ കേമറ വെച്ച് യുവാവ് കുടുങ്ങി


ചങ്ങരംകുളം:എടപ്പാളില്‍ കുളിസീന്‍ കാണാന്‍ മൊബൈല്‍ കേമറ വെച്ച് യുവാവ് കുടുങ്ങി.എടപ്പാള്‍ പട്ടാമ്പി റോഡിലെ ലേഡിഹോസ്റ്റലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.22 കാരിയായ യുവതി കുളിക്കുന്നതിനിടെ ജനല്‍ വഴി എത്തിച്ച് നോക്കുകയും മൊബൈല്‍ ക്യാമറ ഉപയോഗിച്ച് കുളിസീന്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.സംഭവം അറിഞ്ഞ് യുവതി ഭഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടെങ്കിലും ചങ്ങരംകുളം പോലീസെത്തി നടത്തിയ പരിശോധനയില്‍ സമീപത്തെ കെട്ടടത്തില്‍ താമസിച്ച യുവാവ് പിടിയിലാവുകയായിരുന്നു.കോഴിക്കോട് കല്ലായി സ്വദേശി സിനാഫ് (28)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.