09 May 2024 Thursday

ലക്ഷദ്വീപിൻ്റെ മഹിതമായ പാരമ്പര്യം തകർക്കരുത്: മുസ്ലീം ലീഗ്

ckmnews

ലക്ഷദ്വീപിൻ്റെ മഹിതമായ പാരമ്പര്യം തകർക്കരുത്: മുസ്ലീം ലീഗ്


ചങ്ങരംകുളം:ലക്ഷദ്വീപിൻ്റെ മഹിതമായ പാരമ്പര്യം തകർക്കുന്ന രീതിയിൽ അന്യായമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണന്നും, ദ്വീപിലെ ജനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയിൽ മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ പിൻവലിക്കണമെന്നും പൊന്നാനി നിയോജക മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളുടെ ഓണ് ലൈൻ യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.പ്രസിഡണ്ട് അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.അശ്റഫ് കോക്കൂർ, ഷാനവാസ് വട്ടത്തൂർ ,പി പി ഉമ്മർ,അഡ്വ.വി ഐ എം അശ്റഫ് ,വി വി ഹമീദ്, ഇ പി ഏനു, സി ഇബ്രാഹിം കുട്ടി മാസ്റ്റർ, ടി കെ അബ്ദുൾ റഷീദ്, വി കെ എം ഷാഫി, വി പി ഹുസൈൻ കോയ തങ്ങൾ, എ വി അഹമ്മദ്, എം കെ അൻവർ, ഇ നൂറുദ്ദീൻ പ്രസംഗിച്ചു