09 May 2024 Thursday

സാധനങ്ങള്‍ വാങ്ങാനിറങ്ങിയ വളയംകുളം സ്വദേശി റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു

ckmnews

സാധനങ്ങള്‍ വാങ്ങാനിറങ്ങിയ വളയംകുളം സ്വദേശി റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു


ചങ്ങരംകുളം:സാധനങ്ങള്‍ വാങ്ങാനിറങ്ങിയ വളയംകുളം സ്വദേശി റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു.ചങ്ങരംകുളം വളയംകുളം സ്വദേശി കോയക്കോട്ടില്‍ മൊയ്തീന്‍ (60)ആണ് റോഡരികില്‍ കുഴഞ്ഞ് വീണ് മരിച്ചത്.തിങ്കളാഴ്ച കാലത്ത് പത്തരയോടെയാണ് സംഭവം.റോഡില്‍ ആള് വീണ് കിടക്കുന്നത്  കണ്ട് ട്രോമകെയര്‍ പ്രവര്‍ത്തകന്‍ കൂടിയായ ഷബീബ് പീപീസ് തന്റെ വാഹനത്തില്‍ കയറ്റി ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കോവിഡ് ഫലം നഗറ്റീവ് ആയിരുന്നു.മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു